പ്രവാസികൾക്ക് 550 രൂപക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

Anjana

Updated on:

പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി
പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി

പ്രവാസികളായ ഇന്ത്യക്കാരിൽ നല്ലൊരു ശതമാനം താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനക്കാരാണ്. ഇടത്തരം-താഴ്ന്ന വരുമാനക്കാരായ ഈ വലിയ വിഭാഗം ആളുകൾ ഗൾഫിലും മറ്റ് വിദേശ രാജ്യങ്ങളിലുമാണ് താമസിക്കുന്നത്. അവർക്ക് ലഭിക്കുന്ന സംരക്ഷണ പദ്ധതികളും പുനരധിവാസ സൗകര്യങ്ങളും പ്രതീക്ഷ നൽകുന്നതല്ല.

പ്രവാസി സമൂഹം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. ഇത് കണക്കിലെടുത്ത് കേരള സർക്കാർ 550 രൂപയ്ക്ക് പ്രവാസികൾക്കായി നോർക്ക റൂട്ട്സ് ആരോഗ്യ ഇൻഷൂറൻസ് ആരംഭിച്ചിരിക്കുന്നു. പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും ഇതുവഴി ആനുകൂല്യങ്ങൾ ലഭിക്കും. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണ് നടപ്പാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്താണ് നോർക്ക?

സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസിക്ക് സാമ്പത്തിക സഹായം നൽകാൻ ഉദ്ദേശിച്ചുള്ള ഒരു ദുരിതാശ്വാസ പദ്ധതിയാണ് നോർക്ക. മെഡിക്കൽ ചികിത്സകൾ, മരണ സഹായം, വിവാഹ സഹായം, വൈകല്യത്തെ നേരിടാൻ ശാരീരിക സഹായങ്ങൾ തുടങ്ങിയവയ്ക്കായി ഈ സ്കീം പ്രയോജനപ്പെടുത്താം.

എന്നാൽ സാന്ത്വന പദ്ധതിക്ക് അപേക്ഷിക്കുന്ന എൻആർകെ രണ്ട് വർഷത്തിൽ കുറയാതെ വിദേശത്ത് ജോലി ചെയ്തിരിക്കണം. കൂടാതെ അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

അപേക്ഷിക്കാൻ വേണ്ട യോഗ്യതകൾ

•പതിനെട്ടിനും അറുപതിനും ഇടയിൽ പ്രായമുള്ള പ്രവാസികളും അവരോടൊപ്പം വിദേശത്ത് കഴിയുന്നവരുമായിരിക്കണം.

•കുറഞ്ഞത് 6 മാസമെങ്കിലും സാധുവായ പാസ്‌പോർട്ടും വിസയും ഉപയോഗിച്ച് നിങ്ങൾ വിദേശത്ത് താമസിക്കുന്ന അല്ലെങ്കിൽ ജോലി ചെയ്യുന്ന ഒരു പ്രവാസി ആയിരിക്കണം.

ആനുകൂല്യങ്ങൾ

•ഒരു വർഷത്തേക്ക് 550 രൂപമാത്രം പ്രീമിയം.

•രോഗങ്ങൾക്ക് ഒരു ലക്ഷം രൂപവരെ ഇൻഷുറൻസ് സംരക്ഷണം.

അപേക്ഷിക്കേണ്ടവിധം

നോർക്ക റൂട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലെ സർവ്വീസ് വിഭാഗത്തിൽ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും പദ്ധതിയിൽ ഓൺലൈനായി ചേരാം. ഫീസും ഓൺലൈനായി അടയ്ക്കാം.

വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected]  എന്ന ഇമെയിൽ വഴിയും ലഭിക്കും. കൂടാതെ, 91-417-277054391-471 2770528 എന്നീ ഫോൺ നമ്പറുകളിലും 18004253939, 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കാൾ സേവനം) എന്നീ ടോൾഫ്രീ നമ്പറുകളിലും വിവരങ്ങൾ ലഭിക്കും.

Story Highlights: Health insurance for NRIs through NORKA ROOTS.