ടോക്യോ പാരാലിമ്പിക്സ്: ഇന്ത്യയുടെ ആദ്യ വെള്ളി നേടി ഭാവിന പട്ടേൽ.

Anjana

ടോക്യോ പാരാലിമ്പിക്സ് ഇന്ത്യയുടെ വെള്ളി
ടോക്യോ പാരാലിമ്പിക്സ് ഇന്ത്യയുടെ വെള്ളി

ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ ആദ്യ മെഡൽ നേടി ചരിത്രം കുറിച്ചു. ഇന്ത്യൻ താരം ഭാവിന ബെൻ പട്ടേൽ ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരം ഴു യിങ്ങിനോട് ഫൈനലിൽ ഏറ്റുമുട്ടിയാണ് വെള്ളി നേടിയത്.

ചൈനീസ് താരം ഇന്ത്യൻ താരത്തെ ഏകപക്ഷീയമായി മൂന്ന് സെറ്റുകൾക്ക് 3-0 എന്ന സ്കോർ നിലയിൽ പരാജയപ്പെടുത്തുകയായിരുന്നു. ടോക്കിയോ പാരാലിമ്പിക്സിലെ ഇന്ത്യയുടെ ആദ്യ മെഡലും ടേബിൾ ടെന്നീസിലെ ആദ്യ മെഡൽ നേടിയ ഇന്ത്യക്കാരി എന്ന നേട്ടവും ഭാവിനയ്ക്ക് സ്വന്തം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്വാർട്ടറിലും സെമിഫൈനലിലും കടുത്ത പോരാട്ടമായിരുന്നു ഭാവിനയ്ക്ക് നേരിടേണ്ടി വന്നത്. ടോക്കിയോ പാരാലിമ്പിക്സിലെ ഐതിഹാസിക പോരാട്ടത്തിൽ ലോക രണ്ടാം നമ്പർ താരത്തെയും മൂന്നാം നമ്പർ താരത്തെയും ഇന്ത്യൻതാരം തകർത്തിരുന്നു.

കഴിഞ്ഞ റിയോ പാരാലിമ്പിക്സിലെ സ്വർണ്ണ മെഡൽ ജേതാവിനെ കീഴടക്കി ഇന്ത്യൻ താരം ഏറെ പ്രശംസകൾ നേടി. നിലവിൽ ലോക എട്ടാം നമ്പർ താരമായ ഭാവിന പട്ടേൽ ടോക്കിയോ പാരാലിമ്പിക്സ് പ്രകടനങ്ങൾ കൊണ്ട് ഉയർന്ന റാങ്കിലേക്ക് എത്തിയേക്കും.

Story Highlights: Bhavina patel bags silver in Tokyo Paralympics