തമിഴ്നാട്ടിൽ വാഹനങ്ങൾക്ക് ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ നൽകിയിരുന്നു. എന്നാൽ സെപ്റ്റംബർ ഒന്നിനു ശേഷം വിൽക്കുന്ന എല്ലാ വാഹനത്തിനും ബംബർ ടു ബംബർ പരിരക്ഷ നിർബന്ധമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിറങ്ങിയത്.
ജസ്റ്റിസ് എസ് വൈദ്യനാഥന്റെ ഉത്തരവിൽ ഡ്രൈവർ ഉൾപ്പെടെയുള്ള വാഹന യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. വാഹനത്തിന്റെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച കേസിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന പരാമർശം.
ഡീലർമാരും കമ്പനിയും വാഹനം വിൽക്കുമ്പോൾ ഇൻഷുറൻസ് സംബന്ധിച്ച് വിവരങ്ങൾ നൽകാറില്ലെന്നും വാഹനം വാങ്ങുന്നവർ ഇത് തിരക്കാറില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിനാലാണ് സെപ്റ്റംബർ ഒന്നു മുതൽ എല്ലാ വാഹനങ്ങൾക്കും ബംബർ ടു ബംബർ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കിയത്. ഉത്തരവ് സംബന്ധിച്ച് സംസ്ഥാന ഗതാഗതവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
Story Highlights: Madras High court ordered that Bumper to Bumper insurance is must for all vehicles