Headlines

Accidents

സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി; ഭർത്താവ് മരിച്ചു.

സുപ്രീംകോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി

സുപ്രീം കോടതിക്ക് മുന്നിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് മരിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് സുപ്രീംകോടതിയുടെ പ്രധാന സമുച്ചയത്തിനു മുന്നിലെ റോഡിലെത്തി ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സുപ്രീംകോടതിക്ക് മുന്നിലെത്തിയ ഇവർ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

 ബിഎസ്പി എംപി അതുൽ റായി തന്നെ ബലാത്സംഗം ചെയ്തെന്ന് കാട്ടി യുവതി പോലീസിൽ പരാതിപ്പെട്ടിരുന്നു. പരാതിയിൽ നടപടിയെടുത്തില്ലെന്നും പോലീസ് എംപി സഹായിക്കുകയാണെന്നും യുവതി ആരോപിച്ചിരുന്നു. നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് 27കാരനായ ഭർത്താവിനൊപ്പം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.

സമീപത്തുണ്ടായിരുന്ന പോലീസ് സംഘം ഉടൻ പുതപ്പു കൊണ്ട് തീ കെടുത്തി ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ ഭർത്താവിന്റെ നില അഞ്ചു ദിവസത്തിനു ശേഷം വഷളാവുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിച്ചു.

Story Highlights: Self immolation attempt of couples in front of supreme court.

More Headlines

ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
അരൂർ - തുറവൂർ ദേശീയപാതയിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഷിരൂർ മണ്ണിടിച്ചിൽ: തിരച്ചിലിനായി ഡ്രഡ്ജർ കാർവാർ തുറമുഖത്തെത്തി
അവധിക്കാലത്ത് കുടുംബവീട്ടിൽ എത്തിയ മൂന്ന് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ചു
കോട്ടയം കിഴതടിയൂരിൽ വൈദ്യുതി പോസ്റ്റിൽ നിന്ന് 7 വയസുകാരിക്ക് ഷോക്കേറ്റു; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മണ്ണിടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

Related posts