വാഹന പ്രേമികൾക്ക് ഹരമേകി ഹോണ്ടയുടെ കോംപാക്ട് സെഡാൻ അമേസ് പുതിയ ഭാവത്തിൽ. 6.32 ലക്ഷം മുതൽ 11.15 ലക്ഷം രൂപവരെയാണ് വില വരുന്നത്.
21000 രൂപയ്ക്ക് ഡീലർഷിപ്പ്കളിലും അയ്യായിരം രൂപയ്ക്ക് ഓൺലൈനായും വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വാഹനത്തിന്റെ പുറം ഭാഗങ്ങളിലാണ് വ്യത്യസ്തമായ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.
പുത്തൻ ഫ്രണ്ട് ഗ്രിൽ നിലവിലുള്ള ഹോണ്ട അമേസിനെക്കാളും കനം കുറഞ്ഞതാണ്. വാഹനത്തിൽ ക്രോം സ്ട്രിപ്പും ഘടിപ്പിച്ചിട്ടുണ്ട്. ബമ്പറിൽ ഫോഗ് ലാമ്പ് ഹൗസിങ്ങിലും മാറ്റങ്ങൾ പ്രകടമാണ്. പുത്തൻ ഹോണ്ട അമേസിൽ പുതിയ ക്രോം ഗാർണിഷിങ്ങും ലഭിക്കും.
പ്രധാനമായും നൽകിയിരിക്കുന്ന എക്സ്റ്റീരിയർ അപ്ഡേറ്റ് ടോപ് സ്പെക് വി എക്സ് ട്രിമ്മിൽ ആണുള്ളത്. എന്നാൽ വാഹനത്തിന് അകത്തെ ഡിസൈനും ലേഔട്ടും മുൻപത്തേതിന് സമാനമാണ്.
90 എച്ച്.പി 110എൻ.എം 1.2 ലിറ്റർ ഐ വി ടെക് പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. 1.5 ലിറ്റർ ഡീസൽ യൂണിറ്റിൽനിന്നും 110 എച്ച്പിയുടെ കരുത്തും 200 എൻഎം ടോർക്കും വാഹനത്തിന് ലഭിക്കുന്നതാണ്.
Story Highlights: New Honda Amaze facelift Launched