എംപി പീഡിപ്പിച്ചതായി പരാതി; യുവതി കോടതി പരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

Anjana

യുവതി കോടതിപരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
യുവതി കോടതിപരിസരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹി : ലോക്സഭാംഗം പീഡിപ്പിച്ചതായി പരാതി നൽകിയ പെൺകുട്ടിയും സുഹൃത്തും സുപ്രീം കോടതി പരിസരത്തായി തീ കൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. യുപിയിൽ നിന്നുമുള്ള ബിഎസ്പി എംപി അതുൽ റായ് പ്രതിയായ സംഭവത്തിലെ പരാതിക്കാരിയാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്.

സുപ്രീം കോടതിയിലെ സുരക്ഷാജീവനക്കാർ പൊള്ളലേറ്റ പെൺകുട്ടിയേയും സുഹൃത്തിനെയും ആർഎംഎൽ ആശുപത്രിയിൽ എത്തിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മതിയായ രേഖകളില്ലാത്തതിനെ തുടർന്ന് ഇരുവരെയും സുരക്ഷാജീവനക്കാർ  ഗേറ്റിനു മുന്നിൽ തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോടതി സമുച്ചയത്തിനു പുറത്തുള്ള ഭഗ്‍വാൻദാസ് റോഡിൽ ഉച്ചയോടെ ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ആത്മഹത്യ ചെയ്യാൻ തീകൊളുത്തും മുൻപ് ഇവർ വിഡിയോ ചിത്രീകരിച്ചിരുന്നു. വീഡിയോയിൽ എംപിയെ രക്ഷിക്കാനായി ഒരു ഐപിഎസ് ഉദ്യോഗസ്ഥൻ, യുപി പൊലീസിലെ മുൻ ഐജി, ഒരു ജഡ്ജി തുടങ്ങിയവർ ശ്രമിക്കുന്നതായി പ്രതിക്ഷേധിച്ചിരുന്നു.

2019 ൽ റായിയുടെ വാരാണസിയിലെ അപ്പാർട്മെന്റിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും തുടർന്ന് വിഡിയോ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നത്.

Story highlight: woman attempted to suicide in the court campus.