കണ്ണൂർ : കണ്ണൂരിൽ കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കിയതിന് കടയുടമകളെ മർദിച്ചതായി പരാതി. സി ഐ ടി യു ചുമട്ടുതൊഴിലാളികളാണ് മർദിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. കടയുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Story highlight : shop owerns beaten by CITU workers.