താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന: യാഥാർഥ്യം അംഗീകരിച്ച് ബ്രിട്ടൻ.

Anjana

താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന
താലിബാനുമായി സൗഹൃദബന്ധം സ്ഥാപിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്/കാബൂൾ: താലിബാനുമായി സഹകരിക്കാനൊരുങ്ങി ചൈന. അഫ്ഗാനിൽ താലിബാൻ അധിപത്യം സ്ഥാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ചൈന ഇക്കാര്യം അറിയിച്ചത്.

സ്വന്തം വിധി തീരുമാനിക്കുന്നതിൽ അഫ്ഗാൻ ജനതയുടെ അവകാശത്തെ ചൈന ബഹുമാനിക്കുന്നു. അഫ്ഗാനുമായി സൗഹൃദബന്ധം സ്ഥാപിക്കാൻ തയ്യാറാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുൻയിങ് തിങ്കളാഴ്ച അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി താലിബാൻ ഉന്നത പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈന അഫ്ഗാന്റെ പുനർനിർമാണത്തിനായി സഹായവും വാഗ്ദാനം ചെയ്തു കഴിഞ്ഞു.

76 കിലോമീറ്റർ അതിർത്തിയാണ് അഫ്ഗാനുമായി ചൈന പങ്കിടുന്നത്. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തെന്ന യാഥാർഥ്യം അംഗീകരിച്ചതായി ബ്രിട്ടനും പ്രതികരിച്ചു. ബ്രിട്ടനും നാറ്റോ സേനയും താലിബാനുമായി പോരാടുന്നതിന് തിരികെ അഫ്ഗാനിലേക്ക് പോകില്ലെന്നും പ്രതിരോധ സെക്രട്ടറി ബെൻ വാലസ് വ്യക്തമാക്കി.

Story highlight : China ready for a friendly relations with Taliban.