വാഹന പരിശോധനയിൽ നിന്ന് രക്ഷപെടാൻ ശ്രമം; പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കാർ

Anjana

പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കാർ
പോലീസുകാരനെ ഇടിച്ച് തെറിപ്പിച്ച് കാർ

വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസുകാരനെ കാറുകൊണ്ട് ഇടിച്ച് തെറുപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പഞ്ചാബിലെ പട്യാലയിലാണ് സംഭവം.

സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊലീസുകാരൻ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കാർ വേഗത കൂട്ടി കുതിക്കുകയായിരുന്നു.അതിവേഗത്തിൽ മുന്നോട്ട് കുതിച്ച കാർ തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ച് തെറുപ്പിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കാർ ഇടിച്ചതിനെ തുടർന്ന് വീഴാതിരിക്കാനായി പൊലീസുകാരൻ ബോണറ്റിൽ പിടിച്ച് കിടക്കാൻ  ശ്രമിച്ചു. എന്നാൽ കാർ വേഗത കുറച്ചില്ല. നിയന്ത്രണം നഷ്ടപ്പെട്ട പൊലീസുകാരൻ റോഡിലേക്ക് വീഴുകയും പരിക്കേൽക്കുകയും ചെയ്യുന്നത് വിഡിയോയിൽ വ്യക്തമാണ്. കാർ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

Story highlight : Punjab cop dragged by car