ബൾഗേറിയയിൽ ബസ് അപകടം ; 45 പേർ വെന്തു മരിച്ചു.

Anjana

bus accident at Bulgaria
bus accident at Bulgaria

സോഫിയ: ബൾഗേറിയയിൽ വാഹനാപകടം.സംഭവത്തിൽ നോർത്ത് മെസഡോണിയൻ എംബസ്സിയിലെ ജീവനക്കാർ ഉൾപ്പെടെ 45 പേർ മരിച്ചു.

പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3 മണിയോടെ പടിഞ്ഞാറൻ ബൾഗേറിയയിലെ ദേശീയ പാതയിൽ വെച്ച് നയതന്ത്ര ഉദ്യോഗസ്ഥർ കുടുംബസമേതം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരണപ്പെട്ടവരിൽ പിഞ്ചുകുഞ്ഞുങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.മരിച്ചരിൽ ഏറെയും ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിൽ പ്രവർത്തിക്കുന്ന എംബസ്സിയിലെ ജീവക്കാരാണ്.

അപകടം സംഭവിച്ചയുടൻ ബസ്സിന് തീപിടിക്കുകയായിരുന്നു.ഇതാണ് മരണ സംഖ്യ ഉയരാനിടയായത്.

അപകടത്തിൽ എല്ലാവരും തീപൊള്ളലേറ്റാണ് മരിച്ചത്.എന്നാൽ അപകട കാരണം ദുരൂഹമായി നിലകൊള്ളുകയാണ്.

നോർത്ത് മെസഡോനിയയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സംഭവ സ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരെയും സന്ദർശിക്കും.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ബൾഗേറിയൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Story highlight :  45 people burned to death in a bus accident at Bulgaria.