
31 കോടിയുടെ കള്ളപ്പണവുമായി ബെംഗളൂരുവിൽ നാല് മലയാളികൾ പിടിയിൽ.മുഹമ്മദ് സഹിൽ, ഫൈസൽ, ഫസൽ, അബ്ദുൾ മനസ് എന്നിവരാണ് അറസ്റ്റിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇവരിൽ നിന്നും 20 ലക്ഷം രൂപയും സിടിഎം മെഷീനുകളിൽ നിക്ഷേപിച്ച 2656 രസീതുകളും പോലീസ് പിടിച്ചെടുത്തു.മലയാളികളായ വ്യാപാരികളിൽ നിന്നുള്ള പണം ഇവർ 185 അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചിരുന്നത്.
മാസങ്ങളായി കണക്കിൽപ്പെടാത്ത പണം ഇവർ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.ബെംഗളൂരുവിൽ വിവിധ സ്ഥലങ്ങളിൽ വച്ചു ഇടപാടുകാർ പണം കൈമാറുകയായിരുന്നു.വാട്സാപ്പ് വഴിയാണ് അക്കൗണ്ട് നമ്പറുകൾ ഇവർക്ക് ലഭിച്ചിരുന്നത്.
Story highlight : 4 Malayalees arrested in Bengalore with black money worth Rs 31 crore.