Headlines

Crime News, Kerala News

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; മൂന്നുപേർ അറസ്റ്റിൽ.

throwing stone to train

കണ്ണൂരിൽ ട്രാക്കിൽ നിന്നും മാറാൻ പറഞ്ഞതിന് ട്രെയിനിന് നേരെ കല്ലെറിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജസ്ഥാൻ സ്വദേശികളായ ലഖാൻ സിങ്ങ് മീണ, പവൻ മീണ, മുബാറക് ഖാൻ എന്നിവരെയാണ് അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ല കുറ്റം ചുമത്തി  റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.

യാർഡിൽ ഷെണ്ടിങ് നടക്കവേ ട്രാക്കിൽ നിന്നും മാറാൻ  ഉദ്യോഗസ്ഥൻ  ആവശ്യപ്പെട്ടപ്പോൾ ഉദ്യോഗസ്ഥനു നേരെയും ഇവർ കല്ലെറിഞ്ഞു.

റെയിൽവേ പോലീസിനെ വിവരം അറിയിച്ച് പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടിരുന്നു.

അതിസാഹസികമായി നാല് സംഘങ്ങളായി തിരിഞ്ഞുള്ള പൊലീസ് അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. 

ട്രെയിനിനു നേരെ കല്ലെറിയുന്നത് വലിയ അപകടമാണെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയില്പെട്ടാൽ വിവരം അറിയിക്കണമെന്നും റെയിൽവേ പോലീസ് അറിയിച്ചു.

കല്ലേറിൽ ഉദ്യോഗസ്ഥനു പരിക്കില്ല.ആർപിഎഫ് ഇൻസ്പെക്ടർ ബിനോയ് ആൻറണിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ്ഐമാരായ ബിജു നെരിച്ചൻ, എം കെ ശ്രീലേഷ്, കോൺസ്റ്റബിൾമാരായ ജയചന്ദ്രൻ, പുരുഷോത്തമൻ, സോജൻ ,ഹരീന്ദ്രൻ,കാർമിലി എന്നിവരും പങ്കെടുത്തു.

Story highlight  : 3 arrested for throwing stone to train .

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts