വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു.

Anjana

ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു
ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു

ഇടുക്കിയിൽ  ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജക്കാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു.

പെൺകുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ കോട്ടയത്ത് ജോലിചെയ്യുന്നതിനാൽ പെൺകുട്ടിയെ നാട്ടിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവടെ വച്ചാണ് ബന്ധു പെൺകുട്ടിയെ പീഡണത്തിനു ഇരയാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബുധനാഴ്ച രാവിലെ പെൺകുട്ടിക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി.

തുടർന്ന് ആശുപത്രി അധികൃതർ രാജക്കാട് പോലീസിൽ വിവരമറിയിച്ചു. പെൺകുട്ടിയുടെയും കുഞ്ഞിന്റെയും സംരക്ഷണം ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Story highlight :  14 year old girl gave birth after being raped by a relative.