
തൃശൂർ : ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ മകൻ ആകാശിനെയാണ് (14) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട മനോവിഷമത്തിൽ കുട്ടി വീട് വിട്ടിറങ്ങുകയും ആത്മഹത്യ ചെയ്യുകയുമായിരുന്നു.
പൈസ നഷ്ടപ്പെട്ടതിൽ ഉണ്ടായ മനോവിഷമത്തിൽ വീടുവിട്ടിറങ്ങി പോയതാണെന്ന് ബന്ധുക്കൾ പറയുന്നു.
തുടർന്ന് ആകാശിനായി ബന്ധുക്കൾ നടത്തിയ തിരച്ചിൽ ഇന്ന് രാവിലെ കൂടൽമാണിക്യം കുട്ടൻ കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരിപ്പും കണ്ടെത്തിയതോടെ ഇരിങ്ങാലക്കുട ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ കുളത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
Story highlight : 14 year old boy committed suicide after losing money by playing online game.