വീഡിയോ കോൾ സ്ക്രീൻഷോട്ടുമായി ഭീഷണി ; യുവാക്കൾ അറസ്റ്റിൽ.

നിവ ലേഖകൻ

Youths arrested for threatening minor girl.
Teacher arrested for capturing nude picture of minor girls.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോകളെടുത്ത് ഭീഷണിപ്പെടുത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇർഷാദ് എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുവായൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.ഇൻസ്റ്റാഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട യുവാക്കളിൽ ഒരാൾ പ്രണയം നടിച്ച് വീഡിയോ കോൾ ചെയ്ത് സ്ക്രീൻഷോട്ടെടുത്ത ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നായിരുന്നു പെൺകുട്ടിക്ക് എതിരായ ഭീഷണി. എന്നാൽ ഭീഷണി കൂടിയപ്പോൾ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതിപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു.

പ്രതികളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ ലൈംഗീക ചുണഷത്തിന് ഇരയാക്കിയതായി വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

  കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു

Storyhighlight : Youths arrested for threatening minor girl.

Related Posts
കളിസ്ഥലത്തെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; ഹുബ്ബള്ളിയിൽ ഏഴാം ക്ലാസുകാരൻ ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു
Hubballi student stabbing

ഹുബ്ബള്ളിയിൽ കളിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ 14 വയസ്സുകാരനെ കുത്തിക്കൊന്നു. ഗുരുസിദ്ധേശ്വര Read more

കാട്ടാക്കട കൊലക്കേസ്: പ്രതി കുറ്റക്കാരൻ
Kattakkada murder case

കാട്ടാക്കടയിൽ പതിനഞ്ചു വയസ്സുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. Read more

വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു; നില ഗുരുതരം
Thiruvananthapuram stabbing

തിരുവനന്തപുരം തൂങ്ങാംപാറയിൽ വിവാഹ സൽക്കാരത്തിനിടെ യുവാവിന് കുത്തേറ്റു. അരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. Read more

  കഞ്ചാവുമായി നാഷണൽ സ്കേറ്റിംഗ് ചാമ്പ്യൻ പിടിയിൽ; ഓപ്പറേഷൻ ഡി ഹണ്ട് ശക്തമാക്കി പോലീസ്
മാങ്ങാനം കൊലക്കേസ്: പ്രതികളായ ദമ്പതികൾ കുറ്റക്കാർ
Kottayam Murder Case

കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികളായ ദമ്പതികൾ Read more

വടകരയിൽ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി റിമാൻഡിൽ
Vadakara stabbing

വടകരയിൽ അയൽവാസികളായ മൂന്ന് പേരെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി റിമാൻഡിലായി. ശശി, രമേശൻ, Read more

പീഡനക്കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വന്തം കാലിൽ വെടിവച്ചു
Bhopal sexual assault

ഭോപ്പാലിൽ കോളേജ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ Read more

മദ്യപാനിയായ അച്ഛനെ 15-കാരി മകൾ കൊലപ്പെടുത്തി
Chhattisgarh Alcoholic Father Murder

ഛത്തീസ്ഗഢിലെ ജഷ്പൂരിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന അച്ഛനെ 15 വയസ്സുകാരിയായ മകൾ കൊലപ്പെടുത്തി. ഏപ്രിൽ Read more

ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേല്പ്പിച്ച യുവാവ് മംഗലാപുരത്ത് നിന്ന് പിടിയില്
Man attacks in-laws

പാലക്കാട് പിരായിരിയിൽ ഭാര്യാപിതാവിനെയും മാതാവിനെയും വെട്ടിപ്പരുക്കേൽപ്പിച്ച യുവാവ് മംഗലാപുരത്ത് നിന്നും പിടിയിലായി. മേപ്പറമ്പ് Read more

കോട്ടയം ഇരട്ടക്കൊല: വിജയകുമാറിനെ മാത്രം ലക്ഷ്യമിട്ടിരുന്നെന്ന് പ്രതി
Kottayam double murder

കോട്ടയം ഇരട്ടക്കൊലക്കേസിലെ പ്രതി അമിത് ഒറാങ് വിജയകുമാറിനെ മാത്രമാണ് കൊല്ലാൻ ലക്ഷ്യമിട്ടതെന്ന് പോലീസ്. Read more