എരുമേലിയിൽ ശബരിമല തീർഥാടനത്തിനെത്തിയ എട്ട് വയസ്സുകാരിയായ ബാലികയ്ക്ക് നേരെ അതിക്രമം.സംഭവത്തിൽ തീർത്ഥാടക സംഘത്തിന്റെ പരാതിയിയെ തുടർന്ന് എരുമേലി റാന്നി റോഡിൽ ദേവസ്വം ബോർഡ് ഗ്രൗണ്ടിന് സമീപമുള്ള താൽക്കാലിക ഹോട്ടലിലെ ജീവനക്കാരനായ ജയപാലനെ പൊലീസ് അറസ്റ്റുചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്.പ്രഭാത ഭക്ഷണം കഴിക്കാനെത്തിയ തീർത്ഥാടക സംഘത്തിലെ ബാലികയെ ഹോട്ടല് ജീവനക്കാരൻ അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
പ്രതി തമിഴ്നാട് രാമനാഥപുരം സ്വദേശിയാണ്.സംഭവത്തെ തുടർന്ന് പ്രതിഷേധം ഉയർന്നതോടെ പൊലീസ് ഹോട്ടൽ പൂട്ടിച്ചു.
Story highlight : Youth arrested for assaulting a Sabarimala pilgrim girl in Erumeli.