
തിരുവനന്തപുരത്ത് നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആര്യനാട് ആനന്ദപുരം സ്വദേശി ആദിത്യയെയാണ് ( 24) മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്ത് മണിയോടെ ഭർത്താവിന്റെ വീട്ടിലെ കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിലാണ് ആദിത്യയെ കണ്ടെത്തിയത്.
ഒന്നരമാസം മുൻപായിരുന്നു ആദിത്യയും മിഥുനും തമ്മിലുള്ള വിവാഹം.മിഥുന്റെ മാതാപിതാക്കളുടെ വിവാഹവാർഷികമായ ഇന്ന് ആഘോഷങ്ങൾക്കിടെയാണ് ആദിത്യയുടെ മരണം.
ആഘോഷങ്ങൾക്കുള്ള കേക്ക് ഉൾപ്പെടെ ആദിത്യയാണ് വാങ്ങിയത്.കേക്ക് മുറിക്കുന്നതിന് മുമ്പ് മുറിയിലേക്ക് പോയ ആദിത്യയെ പിന്നീട് കാണാത്തതു മൂലം മിഥുന്റെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് ആദിത്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ആദിത്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.ഭർത്താവ് മിഥുന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
Story highlight : young women committed suicide in her husband’s house.