വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായി യുവാവ്.
തന്റെ പോക്കറ്റിലിരുന്ന് വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് യുവാവ് എത്തിയത്.
സുഹിത് ശർമ്മ എന്ന യുവാവ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പൊട്ടിത്തെറിച്ച ഫോണിന്റേ ചിത്രവും പൊള്ളലേറ്റ ശരീര ഭാഗത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.
മുൻപ് മറ്റൊരു ഉപയോക്താവും വൺപ്ലസ് നോർഡ് 2 പൊട്ടിത്തെറിച്ചതായി പരാതിയുമായി എത്തിയിരുന്നു.
ചിത്രത്തിൽ ഫോണിന്റെ വലതുവശം കത്തിയ നിലയിലാണ്.
മഹാരാഷ്ട്രയിലെ ധൂലെയിലാണ് ഈ സംഭവം നടന്നത്.
യുവാവിന്റ പരാതിയിൽ പ്രതികരണവുമായി വൺ പ്ലസും രംഗത്തെത്തി.ഇത്തരം സംഭവങ്ങൾ കമ്പനി വളരെ ഗൗരവമായി പരിഗണിക്കുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണത്തിനായി വിശദാംശങ്ങൾ ശേഖരിക്കാൻ ഉപയോക്താവിനെ സമീപിച്ചിട്ടുണ്ടെന്നും വൺ പ്ലസ് അറിയിച്ചു.
@OnePlus_IN Never expected this from you #OnePlusNord2Blast see what your product have done. Please be prepared for the consequences. Stop playing with peoples life. Because of you that boy is suffering contact asap. pic.twitter.com/5Wi9YCbnj8
— Suhit Sharma (@suhitrulz) November 3, 2021
എന്നാൽ അയാളുടെ വാദം തെറ്റാണെന്നും പൊട്ടിത്തെറിച്ചത് വൺപ്ലസ് ഫോൺ അല്ലെന്നും കമ്പനി നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Story highlight : Young man complains that One Plus phone exploded.