എറണാകുളം : സ്കൂളിൽ പോകുകയായിരുന്ന വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.സംഭവത്തിൽ 26 വയസ്സുകാരനായ വാരിക്കാട്ട് പുതുശെരിക്കൽ വീട്ടിൽ ഷാൻ ആണ് പോലീസിന്റെ പിടിയിലായത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
നഗരത്തിലെ മീൻസ്റ്റാൾ ഉടമയാണ് ഷാൻ.സ്കൂളിൽ പോകുന്ന വിദ്യാർത്ഥികളോട് ഇയാൾ അപമാര്യാദയായി പെരുമാറുന്നുവെന്ന് മുൻപും പരാതി ലഭിച്ചിരുന്നു.തുടർന്ന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ ചിത്രങ്ങൾ പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.പ്രതിയെ കോടതിയിൽ ഹാജരാക്കി.
Story highlight : Young man arrested for harassing school students in ernakulam.