
മലപ്പുറം മമ്പാട് ഗൃഹനാഥന്റെ(മൂസക്കുട്ടി ) ആത്മഹത്യയിൽ മകളുടെ ഭർത്താവായ അബ്ദുൾ ഹമീദിനെ അറസ്റ്റ് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മൂസക്കുട്ടി ആത്മഹത്യ ചെയ്തത് മരുമകന്റെ മാനസിക പീഡനം മൂലമാണെന്ന പരാതിയെ തുടർന്നാണ് അബ്ദുൾ ഹമീദിനെ അറസ്റ്റ് ചെയ്തത്.ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
സെപ്റ്റംബർ 26 നായിരുന്നു മൂസക്കുട്ടിയുടെ ആത്മഹത്യ.
ആത്മഹത്യക്ക് മുൻപായി മകളുടെ ഭർത്താവായ അബ്ദുൾ ഹമീദ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും മാനസിക സമ്മർദ്ദം താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി മൂസക്കുട്ടി ഒരു വിഡിയോ ദൃശ്യം പകർത്തുകയുണ്ടായി.
ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മൂസകുട്ടിയുടെ മകൻ നൽകിയ സ്ത്രീധന പീഡന പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
Story highlight : Young man arrested for father-in-law’s suicide.