കോവളത്ത് യോഗാ പരിശീലകൻ അർജന്റീന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി ഒളിവിൽ

നിവ ലേഖകൻ

Yoga instructor sexual assault Kovalam

കോവളത്തെ യോഗാ സെന്ററിൽ നടന്ന ഗുരുതരമായ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. അർജന്റീന സ്വദേശിനിയായ യുവതിക്കുനേരെ യോഗാ പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോവളം ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററിലാണ് സംഭവം നടന്നത്. വിഴിഞ്ഞം ടൗണ്ഷിപ്പ് സ്വദേശിയായ പരിശീലകന് സുധീറാണ് പ്രതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്ലാസിനിടയിൽ യുവതിയുടെ ശരീരത്തില് കടന്നുപിടിക്കുകയും പീഡിപ്പിക്കാന് ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതി തന്നെയാണ് കോവളം പോലീസിൽ പരാതി നൽകിയത്. സംഭവത്തിനുശേഷം പ്രതി സുധീർ ഒളിവിൽ പോയതായി അറിയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചതായി കോവളം എസ്.

എച്ച്. ഒ. വി. ജയപ്രകാശ് അറിയിച്ചു.

സെപ്റ്റംബർ 26-നാണ് അര്ജന്റീന സ്വദേശിനി അവധിക്കാലം ആഘോഷിക്കാനായി കോവളത്തെത്തിയത്. തുടർന്ന് സുധീർ പരിശീലിപ്പിക്കുന്ന യോഗാ സെന്ററിൽ പരിശീലനത്തിന് ചേർന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് സെന്ററിൽ എത്തണമെന്ന് സുധീർ യുവതിയോട് പറഞ്ഞതനുസരിച്ചാണ് അവർ എത്തിയത്. യോഗാ ക്ലാസ് എടുക്കുന്നതിനിടയിലാണ് സുധീർ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഉടൻ തന്നെ യുവതി സുധീറിനെ തടയുകയും കയർക്കുകയും ചെയ്തു. തുടർന്നാണ് കോവളം പോലീസിൽ പരാതി നൽകിയത്.

Story Highlights: Yoga instructor accused of sexual assault on Argentine woman during class in Kovalam, Kerala

Related Posts
ആനച്ചലിലെ സ്കൈ ഡൈനിങ്ങിന് അനുമതിയില്ല; സ്റ്റോപ്പ് മെമ്മോ
Anachal sky dining

ഇടുക്കി ആനച്ചലിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സ്കൈ ഡൈനിങ്ങിന് അനുമതിയില്ലെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
sexual assault case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള Read more

എറണാകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
Ernakulam railway assault

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. പുനെ-കന്യാകുമാരി Read more

കൊല്ലത്ത് വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം; സീനിയർ ഉദ്യോഗസ്ഥനെതിരെ കേസ്
sexual abuse case

കൊല്ലം നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിക്ക് ഡ്യൂട്ടിക്കിടെ ലൈംഗികാതിക്രമം. സീനിയർ Read more

രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്
sexual assault case

കൊല്ലത്ത് രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. Read more

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
Kerala Kalamandalam POCSO case

തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ Read more

കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു
stray dog attack

കോവളത്ത് വിദേശ വനിതയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. 31 വയസ്സുള്ള റഷ്യൻ പൗര Read more

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
sexual assault case

തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിലായി. ചാക്ക Read more

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് ലൈംഗികാതിക്രമം; സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ
sexual assault case

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ വാൻ ഡ്രൈവർ Read more

Leave a Comment