തിരുവനന്തപുരം◾: കോവളത്ത് റഷ്യൻ പൗരയ്ക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്ന കോവളത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാവുകയാണ്. യാതൊരു പ്രകോപനവുമില്ലാതെ ബീച്ചിന് സമീപത്തൂടെ നടന്നുപോകുമ്പോളാണ് നായ ആക്രമിച്ചത്.
സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റത് 31 വയസ്സുള്ള റഷ്യൻ പൗര പോളിനയ്ക്കാണ്. ഇവരുടെ വലത് കണങ്കാലിലാണ് തെരുവ് നായയുടെ കടിയേറ്റത്. സമീപത്തെ ഹോട്ടലുടമ പറയുന്നതനുസരിച്ച് ലൈഫ് ഗാർഡ് ഉൾപ്പെടെ മൂന്ന് പേരെ ഇതേ നായ കടിച്ച് പരുക്കേൽപ്പിച്ചിട്ടുണ്ട്.
വിഴിഞ്ഞം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം പോളിനയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
തെരുവ് നായയുടെ ആക്രമണത്തിൽ വിദേശ വനിതയ്ക്ക് പരുക്കേറ്റ സംഭവം കോവളത്ത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
തെരുവ് നായ ശല്യം രൂക്ഷമായതോടെ അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും ആവശ്യം.
Story Highlights: കോവളത്ത് തെരുവ് നായയുടെ കടിയേറ്റ് വിദേശ വനിതക്ക് പരിക്ക്.



















