കോവളത്ത് യോഗാ പരിശീലകൻ അർജന്റീന സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; പ്രതി ഒളിവിൽ

Anjana

Yoga instructor sexual assault Kovalam

കോവളത്തെ യോഗാ സെന്ററിൽ നടന്ന ഗുരുതരമായ സംഭവം കേരളത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. അർജന്റീന സ്വദേശിനിയായ യുവതിക്കുനേരെ യോഗാ പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കോവളം ലൈറ്റ് ഹൗസിന് സമീപത്തെ യോഗാസെന്ററിലാണ് സംഭവം നടന്നത്.

വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശിയായ പരിശീലകന്‍ സുധീറാണ് പ്രതി. ക്ലാസിനിടയിൽ യുവതിയുടെ ശരീരത്തില്‍ കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. യുവതി തന്നെയാണ് കോവളം പോലീസിൽ പരാതി നൽകിയത്. സംഭവത്തിനുശേഷം പ്രതി സുധീർ ഒളിവിൽ പോയതായി അറിയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചതായി കോവളം എസ്.എച്ച്.ഒ. വി. ജയപ്രകാശ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെപ്റ്റംബർ 26-നാണ് അര്‍ജന്റീന സ്വദേശിനി അവധിക്കാലം ആഘോഷിക്കാനായി കോവളത്തെത്തിയത്. തുടർന്ന് സുധീർ പരിശീലിപ്പിക്കുന്ന യോഗാ സെന്ററിൽ പരിശീലനത്തിന് ചേർന്നു. തിങ്കളാഴ്ച രാവിലെ ഏഴിന് സെന്ററിൽ എത്തണമെന്ന് സുധീർ യുവതിയോട് പറഞ്ഞതനുസരിച്ചാണ് അവർ എത്തിയത്. യോഗാ ക്ലാസ് എടുക്കുന്നതിനിടയിലാണ് സുധീർ യുവതിയുടെ ശരീരഭാഗങ്ങളിൽ കടന്നുപിടിച്ചതെന്ന് പരാതിയിൽ പറയുന്നു. ഉടൻ തന്നെ യുവതി സുധീറിനെ തടയുകയും കയർക്കുകയും ചെയ്തു. തുടർന്നാണ് കോവളം പോലീസിൽ പരാതി നൽകിയത്.

Story Highlights: Yoga instructor accused of sexual assault on Argentine woman during class in Kovalam, Kerala

Leave a Comment