നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളുടെ ആദ്യബാച്ച് പ്രവേശനം 2023 ജനുവരിയിൽ നടക്കുമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ അറിയിച്ചു.
2022 മെയ് മാസം നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷയിൽ വനിതകൾക്കും പരീക്ഷ എഴുതാവുന്നതാണ്.
പ്രതിരോധ മേഖലയിലെ വിദഗ്ധർ അടങ്ങുന്ന സംഘത്തെ വനിതകളുടെ പരിശീലനത്തിനായി നിയോഗിച്ചെന്നും കേന്ദ്ര സർക്കാർ കോടതിയിൽ അറിയിച്ചു.
എൻഡിഎ പ്രവേശനത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന് കാട്ടി അഭിഭാഷകനായ കുഷ്കൽറ സമർപ്പിച്ച പൊതുതാല്പര്യ ഹർജിയിലായിരുന്നു കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
സ്ത്രീകൾക്കും എൻഡിഎ പ്രവേശനത്തിന് അനുമതി നൽകിക്കൊണ്ട് ഓഗസ്റ്റ് 18നാണ് സുപ്രീം കോടതി ഉത്തരവിറക്കിയത്. തുടർന്നാണ് എൻഡിഎയിലെ സ്ഥിരം കമ്മീഷൻ പദവികളിലേക്ക് സ്ത്രീകളെ പരിഗണിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
Story Highlights: Women entry in NDA