Headlines

Crime News, Kerala News

വഞ്ചിയൂർ എയർഗൺ ആക്രമണം: വ്യക്തി വൈരാഗ്യം കാരണമെന്ന് സംശയം, അന്വേഷണം ഊർജിതം

വഞ്ചിയൂർ എയർഗൺ ആക്രമണം: വ്യക്തി വൈരാഗ്യം കാരണമെന്ന് സംശയം, അന്വേഷണം ഊർജിതം

വഞ്ചിയൂരിൽ നടന്ന എയർഗൺ ആക്രമണത്തിന്റെ കാരണം വ്യക്തിപരമായ വൈരാഗ്യമാണെന്ന് പ്രാഥമിക നിഗമനം. ഷിനി എന്ന യുവതിയുടെയോ കുടുംബത്തിന്റെയോ നേരെയുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഷിനിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിനുശേഷം അക്രമി ആറ്റിങ്ങൽ ഭാഗത്തേക്ക് കാറിൽ രക്ഷപ്പെട്ടതായി കണ്ടെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് ദേശീയപാതയിലൂടെ സഞ്ചരിച്ച ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അക്രമി ഉപയോഗിച്ച കാറിലെ നമ്പർ പ്ലേറ്റ് പറണ്ടോട് സ്വദേശിയുടെ സ്വിഫ്റ്റ് കാറിന്റേതാണെന്നും, ആ കാർ മാസങ്ങൾക്ക് മുമ്പ് കോഴിക്കോട്ടേക്ക് വിറ്റതാണെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെയും കുടുംബാംഗങ്ങളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

സംഭവം നടന്നത് ഇന്നലെ രാവിലെ എട്ടരയോടെയാണ്. കൊറിയർ നൽകാനെന്ന പേരിൽ എത്തിയ സ്ത്രീയാണ് വെടിയുതിർത്തതെന്നാണ് മൊഴി. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് അക്രമി വെടിയുതിർത്തത്. കൈവെള്ളയ്ക്ക് നിസാര പരിക്കേറ്റ ഷിനി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. നാഷണൽ ഹെൽത്ത് മിഷൻ പിആർഒ ആയ ഷിനിക്കോ കുടുംബത്തിനോ ആക്രമണത്തിന്റെ കാരണം അറിയില്ലെന്നാണ് അവർ ആവർത്തിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണർ അടക്കമുള്ളവർ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി, തുടർന്ന് വിശദമായ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Related posts