ഭർതൃ വീട്ടിലേക്ക് തിരികെ വരാൻ വിസമ്മതിച്ചു; ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു.

Anjana

ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
Photo credit :mathrubhumi

ജയ്പുർ: രാജസ്ഥാനിലെ കോട്ടയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കോട്ട സ്വദേശിയായ റിജ്വാന(27)യെയാണ് ഭർത്താവ് ഇർഫാൻ ദാരുണമായി കൊലപ്പെടുത്തിയത്. ബുധനാഴ്ച വൈകിട്ട് ദാദാബരി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇർഫാന്റെ മാനസിക-ശാരീരിക പീഡനത്തെ തുടർന്ന് 11 വർഷം മുമ്പ് വിവാഹിതരായ റിജ് വാനയും ഇർഫാനും കഴിഞ്ഞ രണ്ടുവർഷമായി അകന്ന് താമസിക്കുകയായിരുന്നു. യുവതി സഹോദരിയുടെ വീട്ടിലേക്കാണ് താമസം മാറിയിരുന്നത്. ഇതിനുപിന്നാലെ പലതവണ ഭാര്യയെ തിരികെ കൊണ്ടുവരാൻ ഇർഫാൻ ശ്രമിച്ചെങ്കിലും റിജ് വാന പോകാൻ കൂട്ടാക്കിയില്ല.

ബുധനാഴ്ച വൈകിട്ട് സഹോദരിയുടെ മകൾക്കൊപ്പം റിജ് വാന ഷോപ്പിങ്ങിന് പോയതിന് പിന്നാലെയെത്തിയ ഇർഫാൻ റിജ് വാനയെ കാണുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യുവതി ഇത് നിരസിച്ചതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇർഫാൻ റിജ് വാനയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.

  ചേർത്തലയിൽ സ്കൂൾ കുട്ടികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റ ബസ് ജീവനക്കാർ അറസ്റ്റിൽ

ആക്രമണത്തിൽ യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ പെൺകുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. 12 വയസ്സുള്ള ഈ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചിരുന്നു.

അതേസമയം, സഹോദരിക്കൊപ്പം താമസം ആരംഭിച്ചശേഷവും ഇർഫാൻ റിജ് വാനയെ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഫോണിൽവിളിച്ചാണ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നത്.

തിരികെ വന്നില്ലെങ്കിൽ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരുമെന്നും പറഞ്ഞിരുന്നു. സംഭവത്തിൽ ഇർഫാനെതിരേ കേസെടുത്തതായും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Story highlight : woman killed by husband in kotta Rajasthan.

Related Posts
ചോദ്യപേപ്പർ ചോർച്ചാ കേസ്: ഷുഹൈബിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി
Exam Paper Leak

ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാ കേസിൽ എം എസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിന്റെ Read more

കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു; മോഷണക്കേസ് പ്രതി അറസ്റ്റിൽ
Kottayam stabbing

കോട്ടയം എസ്എച്ച് മൗണ്ടിൽ പൊലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്ക് കുത്തേറ്റു. മോഷണക്കേസ് പ്രതിയായ Read more

  ലഹരിവിരുദ്ധ പോരാട്ടത്തിൽ കേരളം ഒന്നിക്കണമെന്ന് മുൻ ബിഷപ്പ്
കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
Kakinada Suicide

കാക്കിനടയിൽ പഠനത്തിൽ മോശമായതിന് രണ്ട് കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു. ഒഎൻജിസി Read more

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു; സുഹൃത്ത് അറസ്റ്റിൽ
Stabbing

വടക്കഞ്ചേരിയിൽ യുവാവ് കുത്തേറ്റു മരിച്ചു. മംഗലം ചോഴിയങ്കാട് സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് Read more

കേരളത്തിൽ ലഹരി കേസുകൾ കുതിച്ചുയരുന്നു; ആശങ്ക വർധിപ്പിച്ച് കണക്കുകൾ
Drug Cases

കേരളത്തിൽ മയക്കുമരുന്ന് കേസുകളിൽ ഗണ്യമായ വർധന. 2020 മുതൽ 2024 വരെ കേസുകളുടെ Read more

കായംകുളത്ത് ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം പൊലീസ് തടഞ്ഞു
Kayamkulam Crime

കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ മകന്റെ പിറന്നാൾ ആഘോഷം പോലീസ് തടഞ്ഞു. കൊലപാതക Read more

  കാക്കിനടയിൽ കുട്ടികളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തു
കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പ്: പൂജാരിയെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
Honey-trapping

കൊഴിഞ്ഞാമ്പാറയിൽ ഹണിട്രാപ്പിനിരയായ ജ്യോത്സ്യനിൽ നിന്ന് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിലായി. മലപ്പുറം Read more

വെഞ്ഞാറമൂട് കൊലപാതകം: തെളിവെടുപ്പ് പൂർത്തിയായി
Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ പോലീസ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. Read more

വാളയാർ കേസ്: പുതിയ വെളിപ്പെടുത്തലുമായി ബന്ധു
Walayar Case

വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാവിന്റെ അടുത്ത ബന്ധു നിർണായക വിവരങ്ങൾ പുറത്തുവിട്ടു. 13 Read more

കോട്ടയം മെഡിക്കൽ കോളേജിൽ നഴ്സുമാരുടെ മുറിയിൽ ഒളിക്യാമറ; നഴ്സിങ് പരിശീലനക്കാരൻ പിടിയിൽ
Hidden Camera

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാരുടെ വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ സ്ഥാപിച്ച Read more