Headlines

Crime News, Kerala News

ആലപ്പുഴയില്‍ യുവതി സഹോദരി ഭർത്താവിന്‍റെ വീടിനുള്ളിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

യുവതി സഹോദരിഭർത്താവിന്‍റെ വീടിനുള്ളിൽ മരിച്ചനിലയിൽ

കടക്കരപ്പള്ളി തളിശേരിതറ സ്വദേശി ഹരികൃഷ്ണ (25) ആണ് മരിച്ചത്.സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു. സഹോദരീ ഭര്‍ത്താവായ  കടക്കരപ്പള്ളി പുത്തന്‍കാട്ടില്‍ രതീഷ് ഒളിവിലാണെന്നാണ് വിവരം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അവിവാഹിതയായ ഹരികൃഷ്ണ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താല്‍ക്കാലിക നഴ്‌സാണ്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഹരികൃഷ്ണയുടെ വീട്ടുകാര്‍ പൊലീസുമായി ചേര്‍ന്നു നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച രാത്രി എറണാകുളത്തെ സ്വകാര്യ ആശുപത്രി നഴ്‌സായ ഹരികൃഷ്ണയുടെ സഹോദരിക്കു ജോലിയുണ്ടായിരുന്നു. ഇതിനെത്തുടർന്ന് കുട്ടികളെ നോക്കുന്നതിനായി ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തിയിരുന്നു എന്നാണ് വിവരം.

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ്. സംഭവത്തിൽ കേസെടുത്ത് പട്ടണക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Story highlight: Woman found dead inside sister’s husband’s house in Alappuzha.

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts