ജനുവരി 29ന് രാത്രിയിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് വാസൻ ശ്രീഷ്മയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തൃശൂർ മാള അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. മാള അഷ്ടമിച്ചിറ സ്വദേശിനിയായ ശ്രീഷ്മ (38) ആണ് മരിച്ചത്.
എറണാകുളം സ്പെഷലിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ശ്രീഷ്മയ്ക്ക് കൈക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. രക്തത്തിലെ അണുബാധ രൂക്ഷമായതിനെ തുടർന്ന് ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്.
അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീഷ്മയെ ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, ശ്രീഷ്മയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
കുടുംബവഴക്കാണ് അതിക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: A woman died in Thrissur after being attacked by her husband.