
നയാഗ്ര: അമേരിക്ക-കാനഡ അതിർത്തിയിലെ നയാഗ്ര നദിയിൽ കാർ മുങ്ങി ഉണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു.60വയസ്സുകാരിയായ സ്ത്രീയാണ് കാറിനുള്ളിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോസ്റ്റ് ഗാർഡ് സ്വിഫ്റ്റ് വാട്ടർ റെസ്ക്യൂ ടീം സംഭവ സ്ഥലത്തെത്തി ഒരു അംഗത്തെ ഹെലികോപ്റ്റർ ഉപയോഗിച്ച് കാറിലേക്ക് ഇറക്കി ഡ്രൈവർ സീറ്റിൽ നിന്ന് സ്ത്രീയെ പുറത്തേക്കെടുത്തെങ്കിലും മരണപ്പെട്ടിരുന്നു.
നയാഗ്ര വെള്ളച്ചാട്ടത്തിന് നൂറ് മീറ്റർ അടുത്തായാണ് വാഹനം കണ്ടെത്തിയത്.കാർ എങ്ങനെയാണ് നദിയിലേക്ക് വീണതെന്ന അപകട കാരണം വ്യക്തമല്ല.കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി നദിയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
Story highlight : Woman dies after car sinks into Niagara River.