ചെന്നൈയിൽ പൊലീസ് യൂണിഫോമിൽ എത്തി വഞ്ചന നടത്തിയ യുവതി പിടിയിലായി. തേനി പെരിയകുളം സ്വദേശിയായ അഭിപ്രിയ (34) എന്ന യുവതിയാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്ഐയാണെന്ന് വ്യാജേന പറഞ്ഞ് ഒരു ബ്യൂട്ടിപാർലറിൽ എത്തി ഫേഷ്യൽ ചെയ്ത് പണം കടം വാങ്ങി മുങ്ങിയതാണ് കേസ്.
നാഗർകോവിൽ വനിതാ കോളജിന് സമീപത്തുവെച്ച് പാർവതിപുരം സ്വദേശി വെങ്കിടേഷിനെ പരിചയപ്പെട്ട ശേഷമാണ് അഭിപ്രിയ ഇദ്ദേഹത്തിൻ്റെ ഭാര്യയുടെ ബ്യൂട്ടിപാർലറിലെത്തിയത്. അവിടെ മുഖം ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് പോകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ വെങ്കിടേഷ് വടശേരി പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അഭിപ്രിയയെ പൊലീസ് പിടികൂടിയത്.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അഭിപ്രിയ കുറ്റം സമ്മതിക്കുകയും കാമുകൻ പറഞ്ഞിട്ടാണ് പൊലീസ് വേഷം കെട്ടിയതെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇവർക്കെതിരെ വഞ്ചന, ആൾമാറാട്ടം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വടശേരി പൊലീസാണ് വെങ്കിടേഷിൻ്റെ പരാതിയിൽ അഭിപ്രിയയെ അറസ്റ്റ് ചെയ്തത്.
Story Highlights: Woman arrested in Chennai for impersonating police officer and committing fraud at beauty parlor