
കോഴിക്കോട് നഗരത്തിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിൽ.കോഴിക്കോട് മലാപ്പറമ്പ് പല്ലുന്നിയിൽ അക്ഷയ് (24), കണ്ണൂർ ചെറുകുന്ന് ജാക്സൺ വിലാസത്തിൽ ജാസ്മിൻ (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ ലോഡ്ജിൽ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്നും എംഡിഎംഎ, കഞ്ചാവ്,ലഹരി മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
മെഡിക്കൽ കോളജ് സബ് ഡിവിഷൻ പരിധിയിലെ ലോഡ്ജുകളിൽ കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മിഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുക്കളുമായി പ്രതികൾ പിടിയിലായത്.
Story highlight : Woman and youth arrested with MDMA drugs in Kozhikode.