
സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കാമെന്ന അഭ്യൂഹങ്ങൾ നിലനിന്നെങ്കിലും വാരാന്ത്യ ലോക്ഡൗൺ മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇനി അധിക ഇളവുകൾ നൽകില്ല.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് ഉന്നതതല യോഗത്തിലാണ് വാരാന്ത്യ ലോക്ഡൗണും ലോക്ഡൗൺ ഇളവുകളും ചർച്ചയായത്.
ടിപിആർ അനുസരിച്ച് കാറ്റഗറി തിരിച്ചുള്ള കോവിഡ് നിയന്ത്രണങ്ങൾ തുടരും. ബക്രീദ് ഇളവുകൾ ഇന്ന് അവസാനിക്കെ കൂടുതൽ ഇളവുകൾ നൽകിയതിന് സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയിൽനിന്നും രൂക്ഷവിമർശനമാണ് നേരിട്ടത്.
Story Highlights: weekend lockdown will continue in Kerala