കോവിഡ് വ്യാപനവും പ്രതിരോധവും ചർച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സർവകക്ഷി യോഗം കോൺഗ്രസും അകാലി ദളും ബഹിഷ്കരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഇരു സഭകളിലെയും എംപിമാരെ പ്രധാനമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ സഭയ്ക്കുള്ളിൽ ആണ് കോവിഡ് വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതെന്നാണ് കോൺഗ്രസിന്റെ നിലപാട്.
ഇരു സഭകളിലെയും അംഗങ്ങൾക്കായി പാർലമെന്റിലെ സെൻട്രൽ ഹാളിലായിരുന്നു കോവിഡ് വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയ്ക്ക് താല്പര്യമെങ്കിൽ യോഗം നടത്തേണ്ടിയിരുന്നതെന്ന് കോൺഗ്രസ് വക്താവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കർഷകരുടെ പ്രശ്നം കേന്ദ്രം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ശിരോമണി അകാലി ദൾ യോഗം ബഹിഷ്കരിച്ചത്.
Story Highlights: congress and akali dal boycott PM’s all party meeting