വയനാട് ആദിവാസി വലിച്ചിഴച്ച കേസ്: രണ്ട് പ്രതികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Anjana

Wayanad tribal man dragging case

വയനാട് മാനന്തവാടിയിലെ കൂടൽകടവിൽ നടന്ന ഞെട്ടിക്കുന്ന സംഭവത്തിൽ പുതിയ വഴിത്തിരിവ്. ആദിവാസി വിഭാഗത്തിൽപ്പെട്ട 49 വയസ്സുകാരനെ കാറിനൊപ്പം റോഡിലൂടെ വലിച്ചിഴച്ച കേസിൽ രണ്ട് പ്രതികൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പനമരം സ്വദേശികളായ നബീൽ കമറും വിഷ്ണുവുമാണ് ഇപ്പോൾ പോലീസിന്റെ റഡാറിലുള്ളത്. ഇവർ സംസ്ഥാനം വിടാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പോലീസ് ഈ നടപടിയിലേക്ക് നീങ്ങിയത്.

ഇതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷാദും അഭിരാമും ഇന്ന് പിടിയിലായി. കർണാടകയിൽ നിന്ന് കൽപ്പറ്റയിലേക്ക് വരുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി ഇരയായ മാതൻ പ്രതികരിച്ചു. കൂടൽകടവ് പ്രദേശത്ത് ലഹരി ഉപയോഗം വ്യാപകമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് മാനന്തവാടി പനമരം പുഴകൾ ചേരുന്ന കൂടൽകടവ് പ്രദേശത്ത് വച്ച് അക്രമി സംഘം മാതനെ കാറിനൊപ്പം വലിച്ചിഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റ മാതൻ ഇപ്പോൾ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മാതനെ മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. ഈ ക്രൂരമായ സംഭവം സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

Story Highlights: Look out notice issued against two accused in tribal man dragging incident in Wayanad

Leave a Comment