പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഉത്തരവിട്ടു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ എസ്ഒപി പാലിച്ചായിരിക്കണം നടപടികൾ എന്ന് നിർദേശമുണ്ട്. കൂട് വയ്ക്കുകയോ മയക്കുവെടി വയ്ക്കുകയോ ചെയ്ത് പിടികൂടാൻ കഴിയാത്ത പക്ഷം വെടിവെച്ചു കൊല്ലാനാണ് ഉത്തരവ്.
കേന്ദ്ര സർക്കാരിന്റെ എസ്ഒപി പ്രകാരം രൂപീകരിച്ച പ്രത്യേക സമിതിയുടെ ശുപാർശയെ തുടർന്നാണ് ഈ തീരുമാനം. എസ്ഒപി പ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ ബിഎൻഎസ്എസ് 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. പ്രഖ്യാപിച്ച 11 ലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപയാണ് ആദ്യഗഡുവായി കൈമാറിയത്. മന്ത്രി ഒ.ആർ. കേളുവും കളക്ടറുമടക്കമുള്ളവർ രാധയുടെ വീട്ടിലെത്തിയാണ് ധനസഹായം കൈമാറിയത്. നരഭോജിയായ കടുവയെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായാണ് നിരോധനാജ്ഞ. സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Story Highlights: A man-eating tiger in Wayanad’s Pancharakkolly will be shot and killed following an order from the Chief Wildlife Warden.