വയനാട്ടിലെ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. എൻ.എം. വിജയൻ കെപിസിസി പ്രസിഡന്റിന് എഴുതിയ കത്തിൽ ഐ.സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥ് എന്നിവരുടെ പേരുകൾ പരാമർശിച്ചിരുന്നു.
പോലീസ് അന്വേഷണത്തിൽ ലഭിച്ച മൊഴികളും നേതാക്കളെ പ്രതിചേർക്കുന്നതിലേക്ക് നയിച്ചതായാണ് വിവരം. ആത്മഹത്യാ പ്രേരണാ കുറ്റമാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. എൻ.എം. വിജയന്റെ മരണത്തിൽ രണ്ട് കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് എംഎൽഎയുടെ വീട്ടിൽ പരിശോധന നടന്നത്. 45 മിനിറ്റ് നീണ്ടുനിന്ന പരിശോധനയിൽ രേഖകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
നാളെ എ.ആർ ക്യാമ്പിൽ വെച്ച് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ വീണ്ടും ചോദ്യം ചെയ്യും. മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കും. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇവരുടെ അറസ്റ്റ്. ചോദ്യം ചെയ്യൽ പൂർത്തിയായതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുൻകൂർ ജാമ്യം ലഭിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടയച്ചു. നാളെ ചോദ്യം ചെയ്യൽ പൂർത്തിയാകുമെന്നാണ് പോലീസ് പറയുന്നത്. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
Story Highlights: Police searched the house of IC Balakrishnan MLA in connection with the suicide of Wayanad DCC treasurer NM Vijayan.