Headlines

Politics

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും; വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ആവശ്യപ്പെടും

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും; വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം ആവശ്യപ്പെടും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 9:45ന് ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടക്കുക. വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം ആവശ്യപ്പെട്ട് നിവേദനം നൽകും. 2000 കോടി രൂപയുടെ സഹായമാണ് കേരളം ആവശ്യപ്പെടുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വയനാട് സന്ദർശനത്തിനിടെ, എല്ലാ സഹായവും ഉറപ്പു നൽകിയ മോദി, സംസ്ഥാന സർക്കാരിനോട് വിശദമായ നിവേദനം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നൽകുന്നത്. അതേസമയം, മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ നഷ്ടപരിഹാരത്തുക നൽകുന്നതിലെ മാനദണ്ഡം ഇളവ് ചെയ്യണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

വയനാട്ടിൽ എത്തിയ കേന്ദ്ര വിദഗ്ധ സംഘത്തിന് മുൻപിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സെൻട്രൽ ബിൽഡിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ 17 വകുപ്പുകളുടെ പ്രതിനിധികളാണ് സന്ദർശനം നടത്തുന്നത്. മേഖലാടിസ്ഥാനത്തിൽ ദുരന്താനന്തര ആവശ്യങ്ങൾ പഠിച്ചു വിലയിരുത്താനാണ് ഈ സംഘം എത്തിയിരിക്കുന്നത്. നാശനഷ്ടം ഉണ്ടായ മേഖലകളിലെ സാമ്പത്തിക ചെലവുകൾ കണക്കാക്കുക, സമസ്ത മേഖലയിലും ഉള്ള പുനർനിർമാണത്തിന്റെ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് പോസ്റ്റ് ഡിസാസ്റ്റർ നീഡ്സ് അസസ്മെൻറ് സംഘത്തിന്റെ ലക്ഷ്യം.

Story Highlights: Kerala CM to meet PM Modi seeking central aid for Wayanad landslide disaster

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ

Related posts

Leave a Reply

Required fields are marked *