വാളയാർ: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ ഏപ്രിൽ 25ന് സിബിഐ കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. 2017 ജനുവരി 13 നും മാർച്ച് 4 നുമാണ് 13 ഉം 9 ഉം വയസ്സുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ മാതാപിതാക്കളെ പ്രതി ചേർത്തതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ മാതാപിതാക്കൾക്കും പങ്കുണ്ടെന്നാണ് സിബിഐ അന്വേഷണത്തിൽ കണ്ടെത്തിയത്. തുടക്കത്തിൽ കേരള പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കണ്ടെത്തിയ കാര്യങ്ങൾ ശരിയാണെന്ന് വാളയാർ സമരസമിതി ഭാരവാഹികൾ പറഞ്ഞു. പെൺകുട്ടികളുടെ അമ്മയെ ഉൾപ്പെടെ വിവിധ കേസുകളിൽ പ്രതിയാക്കിയതിന് ശേഷമുള്ള തുടർനടപടിക്കായാണ് കേസ് ഇന്ന് പരിഗണിച്ചത്. ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുന്നത്. സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറി. കേസ് പരിഗണിക്കവെയാണ് സിബിഐ കോടതിയുടെ നിർദേശം. വാളയാര് അട്ടപ്പള്ളത്താണ് ഈ ദാരുണ സംഭവം നടന്നത്. Story Highlights: Parents of Walayar victims summoned to CBI court on April 25.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here