സംവിധായകൻ വി.കെ പ്രകാശിനെതിരെയുള്ള ലൈംഗികാതിക്രമക്കേസിൽ പുതിയ നീക്കം. കൊല്ലം പള്ളിത്തോട്ടം പൊലീസ് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവ കഥാകൃത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിലാണ് പൊലീസിന്റെ നടപടി. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പൊലീസ് അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടയച്ചു. നേരത്തെ ഈ കേസിൽ ഹൈക്കോടതി വി.കെ പ്രകാശിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി വി.കെ പ്രകാശ് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടപടികളിലേക്ക് പൊലീസ് നീങ്ങിയത്. 2022 ൽ കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ സിനിമയുടെ കഥ പറയാൻ എത്തിയപ്പോൾ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു വികെ പ്രകാശിനെതിരെ യുവതി പരാതി നൽകിയത്.
പിന്നീട് ഫോണിൽ വിളിച്ച് സംഭവിച്ച കാര്യങ്ങൾ പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും പണം നൽകിയെന്നും യുവതി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ കേസിൽ പുതിയ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
Story Highlights: Director V.K. Prakash arrested and released on bail in sexual assault case filed by young writer in Kollam, Kerala.