Headlines

Controversy

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം; വിജിലൻസ് അന്വേഷണം ആരംഭിച്ചു.

തൃക്കാക്കര നഗരസഭയിലെ ഓണസമ്മാന വിവാദം

തൃക്കാക്കര നഗരസഭയിൽ  കൗൺസിലർമാർക്ക് ചെയർപേഴ്സൺ ഓണക്കോടിയ്ക്കൊപ്പം പതിനായിരം രൂപ നൽകിയ സംഭവത്തെ തുടർന്ന് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജിലൻസിന്റെ കൊച്ചി യൂണിറ്റാണ് പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം തുടങ്ങിയിരിക്കുന്നത്.

ഇതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസിയോട് റിപ്പോർട്ട് തേടി.

കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടി സ്വീകരിക്കും. ഡിസിസി യോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായും വി ഡി സതീശൻ അറിയിച്ചിരുന്നു.

ഇതിനിടെ ചെയർപേഴ്സൺ ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപയും കൗൺസിലർമാർക്ക് നൽകിയെന്ന് കോൺഗ്രസ് കൗൺസിലിറും സ്ഥിരീകരിച്ചിരുന്നു.

ചെയർപേഴ്സണായ അജിത തങ്കച്ചൻ പണം നൽകിയെന്നും എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമല്ലെന്നും കോൺഗ്രസ് കൗൺസിലർ വി ഡി സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.

Story highlight: Vigilance investigation started into the the Onam gift controversy

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Related posts