വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു.
എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്.
ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്കൊപ്പം രക്ഷകർത്താക്കൾക്ക് മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
ഇത്തവണ മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമാണ് ക്ഷേത്രങ്ങളിൽ എഴുത്തിനിരുത്തേണ്ടണ്ട സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി പ്രത്യേക ആപ്ലിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്.
ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നും വരുന്നവർക്ക് 72 മണിക്കൂറിനുളളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ടും നിർബന്ധമാണ്.
Story highlight : Vidyarambham on Vijayadasami day.