
പ്രശസ്ത ഹിന്ദി ചലചിത്ര ഗായികയും നിരവധി ബോളിവുഡ് ചിത്രങ്ങളിലെ അനശ്വര ഗാനങ്ങളും ആലപിച്ച ഗായിക ജഗ്ജിത് കൗർ വിടവാങ്ങി. മുംബൈയിൽ സ്വവസതിയിലായിരുന്നു അന്ത്യമെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ബാസാർ എന്ന ഹിന്ദി ചിത്രത്തിലെ ‘ദേഖ് ലോ ആജ് ഹം കോ’ എന്ന ഗാനവും
ഷോല ഓർ ഷബ്നം എന്ന ചിത്രത്തിലെ ‘പെഹ്ലെ തോ ആംഘ് മിൽനാ’ എന്ന ഗാനവും ഏറെ ജനപ്രീതി നേടിയിരുന്നു.
1950-ലാണ് ജഗ്ജിത് കൗർ തന്റെ സംഗീത കരിയർ ആരംഭിച്ചത്. 1954ൽ ഹിന്ദുസ്ഥാനി ഈണങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ മുഹമ്മദ് സഹൂർ ഖയ്യാമിനെ വിവാഹം കഴിച്ചു. 2019 ഓഗസ്റ്റിൽ ഖയാം ലോകത്തോട് വിട പറഞ്ഞിരുന്നു.
Story Highlights: Veteran singer Jagjit Kaur passed away