വെഞ്ഞാറമൂട് കൂട്ടക്കൊല: പ്രതി അഫാൻ ഇന്ന് റിമാൻഡിൽ

Anjana

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇന്ന് റിമാൻഡ് ചെയ്യും. തിങ്കളാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി. നെടുമങ്ങാട് മജിസ്ട്രേറ്റ് വൈകുന്നേരം 4.30ഓടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തും. പ്രതിയുടെ മാനസികാരോഗ്യ നില പരിശോധിച്ച ശേഷം മെഡിക്കൽ കോളജ് ആശുപത്രി സെല്ലിലേക്കോ ജയിലിലെ ആശുപത്രിയിലേക്കോ മാറ്റുന്ന കാര്യത്തിൽ മജിസ്ട്രേറ്റ് തീരുമാനമെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെഞ്ഞാറമൂട്ടിലെ കൊലപാതക പരമ്പര മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് അഫാൻ മാതാവ് ഷെമിയെ ഷാൾ കഴുത്തിൽ ചുറ്റി തല ചുമരിലിടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഷെമിയെ മുറിയിൽ പൂട്ടിയിട്ട് പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. മുത്തശ്ശിയുടെ സ്വർണ മോതിരം നേരത്തെ പണയം വെച്ചിരുന്ന അഫാൻ കൂടുതൽ സ്വർണം ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്നാണ് മുത്തശ്ശിയെ തലയ്ക്കടിച്ച് കൊന്നതെന്നാണ് സൂചന.

മുത്തശ്ശിയുടെ മാല കവർന്ന് വെഞ്ഞാറമൂട്ടിൽ പണയം വെച്ച ശേഷം, ചുള്ളാളത്തുള്ള പിതാവിന്റെ സഹോദരൻ ലത്തീഫിനെ ഫോണിൽ വിളിച്ചു. അവിടെയെത്തി ലത്തീഫിനെയും ഭാര്യ ഷാഹിദയെയും കൊലപ്പെടുത്തി. സാമ്പത്തികമായി സഹായിക്കാതിരുന്നതാണ് ഇവരെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.

  എൽ.ബി.എസ്, കെ.എസ്.എസ്.പി.എല്ലിൽ ജോലി ഒഴിവുകൾ

ചുള്ളാളത്തെ കൊലപാതകത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ പെൺസുഹൃത്ത് ഫർസാനയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സ്വന്തം വീട്ടിലെത്തിയ ശേഷം പെൺസുഹൃത്തിനെയും സഹോദരനെയും കൊലപ്പെടുത്തിയ അഫാൻ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് തെളിവെടുപ്പ് നടക്കില്ല.

Story Highlights: Afaan, accused in the Venjaramoodu multiple murders, will be remanded today.

Related Posts
കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിൽ സമ്മർദ്ദം
Job Stress

കേരളത്തിലെ യുവജനങ്ങൾക്കിടയിൽ വ്യാപകമായി തൊഴിൽ സമ്മർദ്ദം വർധിച്ചുവരികയാണെന്ന് യുവജന കമ്മീഷന്റെ പഠന റിപ്പോർട്ട്. Read more

ശബരിമല റോപ്‌വേ പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി
Sabarimala Ropeway

ശബരിമല റോപ്‌വേ പദ്ധതിക്ക് വനം വകുപ്പ് അനുമതി നൽകി. പമ്പ മുതൽ സന്നിധാനം Read more

പാലക്കാട് മുതലമടയിൽ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Palakkad Suicide

പാലക്കാട് മുതലമടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. Read more

  ആശാവർക്കർമാരുടെ ആരോപണം തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്
കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനാഘോഷം; പോലീസ് അന്വേഷണം
Karunagappally

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിന്റെ ജന്മദിനാഘോഷത്തിനിടെ വടിവാൾ കൊണ്ട് കേക്ക് മുറിച്ച സംഭവം പോലീസ് Read more

ആലുവ സബ് ജയിലിൽ പ്രതികളുടെ അഴിഞ്ഞാട്ടം; വാർഡന് പരിക്ക്, സൂപ്രണ്ടിന്റെ ഓഫീസ് തകർത്തു
Aluva Jail Attack

ആലുവ സബ് ജയിലിൽ എംഡിഎംഎ കേസ് പ്രതികൾ ജയിൽ വാർഡനെ ആക്രമിച്ചു. സൂപ്രണ്ടിന്റെ Read more

സഹോദരനെയും പൂച്ചയെയും കൊന്ന ഫുട്ബോൾ താരം അറസ്റ്റിൽ
Murder

അമേരിക്കയിൽ ഫുട്ബോൾ താരം മാത്യു ഹെർട്ട്സൺ സഹോദരനെയും വളർത്തുപൂച്ചയെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായി. Read more

പി. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ വെക്കാനുള്ള ആഗ്രഹം കുടുംബം അംഗീകരിച്ചില്ല
P. Raju

പി. രാജുവിന്റെ മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കണമെന്ന ആഗ്രഹം കുടുംബം അംഗീകരിച്ചില്ല. Read more

  പൊൻമുണ്ടത്ത് ദാരുണ കൊലപാതകം: മാതാവിനെ മകൻ വെട്ടിക്കൊന്നു
പി. രാജുവിന്റെ മരണം: സിപിഐ നേതൃത്വത്തിനെതിരെ കുടുംബത്തിന്റെ രൂക്ഷവിമർശനം
P. Raju

സിപിഐ മുൻ നേതാവ് പി. രാജുവിന്റെ മരണത്തിൽ കുടുംബം പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. Read more

വയനാട് പുനരധിവാസം: വീടൊന്നിന് 20 ലക്ഷം രൂപ ചെലവഴിക്കാൻ സർക്കാർ തീരുമാനം
Wayanad Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി ടൗൺഷിപ്പുകളിൽ നിർമ്മിക്കുന്ന ഓരോ വീടിനും 20 ലക്ഷം Read more

രഞ്ജി ഫൈനൽ: രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം 131/3
Ranji Trophy

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്‌ക്കെതിരെ രണ്ടാം ദിനം കളി നിർത്തുമ്പോൾ കേരളം മൂന്ന് Read more

Leave a Comment