തിരുവനന്തപുരം വെഞ്ഞാറമൂട് പാങ്ങോട് ചുള്ളാളത്ത് അഞ്ച് പേരെ കൊലപ്പെടുത്തിയ സംഭവത്തിൽ നാടിനെ നടുക്കിയിരിക്കുകയാണ്. 23 വയസുകാരനായ പ്രതി അഫാൻ, ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അഞ്ച് പേരെയും കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട പെൺകുട്ടിയുടെ നെറ്റിയിൽ മാരകമായ മുറിവുണ്ടെന്നും ചുറ്റിക കൊണ്ട് അടിച്ചതാണെന്നും പ്രദേശത്തെ ജനപ്രതിനിധികൾ പറയുന്നു. പ്രതിയുടെ അനുജനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ പിതാവിന്റെ സഹോദരൻ ലത്തീഫ് വെട്ടേറ്റ നിലയിൽ സോഫയിൽ ഇരിക്കുന്നതായും കണ്ടെത്തി.
പ്രതി ആദ്യം കൊലപ്പെടുത്തിയത് സ്വന്തം മാതാപിതാക്കളെയാണെന്നാണ് സൂചന. 88 വയസ്സുള്ള പാങ്ങോട് സ്വദേശിനി സൽമാബീവിയാണ് ആദ്യം കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സൽമാബീവിയെ കൊലപ്പെടുത്തിയ ശേഷം പാങ്ങോട്, ചുള്ളാളം എന്നിവിടങ്ങളിൽ കൊല നടത്തിയ ശേഷമാണ് പ്രതി വീട്ടിലെത്തിയത്. പ്രതി അധികമാരോടും സഹകരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
അഫാൻ മാനസിക വിഭ്രാന്തിയുള്ളയാളോ ലഹരിക്കടിമയോ അല്ലെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ വിളിച്ചിറക്കി കൊണ്ടുവന്ന ഫർസാന എന്ന പെൺകുട്ടിയെക്കുറിച്ച് പ്രദേശവാസികൾക്ക് കൂടുതൽ വിവരങ്ങളൊന്നുമില്ല. മൂന്നോ നാലോ ദിവസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ ഇവിടെ കാണാൻ തുടങ്ങിയതെന്നും നാട്ടുകാർ പറയുന്നു. പ്രതിക്ക് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും സമീപവാസികൾ ഈ വിവരം നിഷേധിക്കുന്നു.
സാമ്പത്തികമായി ഭദ്രതയുള്ള കുടുംബമാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, തനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് പ്രതി പറയുന്നു. അഫ്സാൻ (അനുജൻ), സൽമാബീവി (മാതാവ്), ഫർസാന (പെൺസുഹൃത്ത്), ലത്തീഫ്, ഫാഹിദ (ബന്ധുക്കൾ) എന്നിവരാണ് കൊല്ലപ്പെട്ടത്. അരുംകൊലയ്ക്ക് ശേഷം താൻ എലിവിഷം കഴിച്ചെന്ന് പ്രതി പൊലീസിനോട് പറഞ്ഞതിനെ തുടർന്ന് അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്താലെ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ.
Story Highlights: A 23-year-old man killed five people, including his mother and brother, in Venjaramood, Thiruvananthapuram.