തൃപ്പൂണിത്തുറയിൽ നിന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ മാല പുലിപ്പല്ല് കൊണ്ടുള്ളതാണെന്ന് വനം വകുപ്പ് കണ്ടെത്തി. ഈ വിവരം വേടൻ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തായ്ലൻഡിൽ നിന്ന് ഒരു സുഹൃത്ത് വഴിയാണ് പുലിപ്പല്ല് കൊണ്ടുവന്നതെന്നും വേടൻ പോലീസിനോട് പറഞ്ഞു. ഈ സാഹചര്യത്തിൽ വനം വകുപ്പ് വേടനെതിരെ കേസെടുത്തിട്ടുണ്ട്.
പുലിപ്പല്ല് ഒറിജിനലാണോ എന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. സംരക്ഷിത പട്ടികയിൽപ്പെട്ട മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. പുലിപ്പല്ല് ഒറിജിനലാണെന്ന് തെളിഞ്ഞാൽ വേടനെ അറസ്റ്റ് ചെയ്യുമെന്നും വനം വകുപ്പ് വ്യക്തമാക്കി. പരിശോധനയ്ക്കായി കോടനാട് റേഞ്ച് ഓഫീസറും സംഘവും ഹിൽപാലസ് സ്റ്റേഷനിൽ എത്തിയിരുന്നു.
വേടനെ കോടനാട് ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാളെ വേടനെ കോടതിയിൽ ഹാജരാക്കും. വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചതായി വേടൻ സമ്മതിച്ചിട്ടുണ്ട്.
ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം ഫ്ലാറ്റിൽ ബാച്ചിലർ പാർട്ടി നടന്നിരുന്നു. ഇതോടെയാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
Story Highlights: Rapper Vedan, arrested in a drug case, was found wearing a chain made of tiger’s tooth, leading to a case by the Forest Department.