പുലിപ്പല്ല് കേസിലെ വിവാദങ്ങൾക്കിടെ റാപ്പർ വേടന്റെ പുതിയ ആൽബം പുറത്തിറങ്ങി. ‘മോണോലോവ’ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആൽബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്പോട്ടിഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യൂട്യൂബ് ചാനലിലും പുതിയ ഗാനം ലഭ്യമാണ്.
വേടന്റെ തന്നെ വാക്കുകൾ ഉൾപ്പെടുത്തിയാണ് മോണോലോവ തയ്യാറാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. യഥാർത്ഥ പുലിപ്പല്ല് എന്നറിയില്ലായിരുന്നു എന്ന വേടന്റെ മൊഴി വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല.
വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളും പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പുലിപ്പല്ല് കേസിലെ വിവാദങ്ങൾക്കിടെയാണ് പുതിയ ആൽബം പുറത്തിറങ്ങിയത്.
കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്റെ പുതിയ ആൽബം ഇന്ന് റിലീസ് ചെയ്യുമെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്പോട്ടിഫൈയിലും വേടൻ വിത്ത് വേർഡ് എന്ന യൂട്യൂബ് ചാനലിലും പുതിയ ഗാനം ലഭ്യമാണ്.
വേടന്റെ തന്നെ വാക്കുകൾ ഉൾപ്പെടുത്തിയാണ് മോണോലോവ തയ്യാറാക്കിയിരിക്കുന്നത്. പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Story Highlights: Rapper Vedan released his new album, Mauna Loa, amid the ongoing tiger tooth case controversy.