പുലിപ്പല്ല് ലോക്കറ്റ് കേസിലും കഞ്ചാവ് കേസിലും വിവാദ നായകനായ റാപ്പർ വേടൻ പുതിയ ആൽബം പുറത്തിറക്കുന്നു. മോണോലോവ എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നതെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞു. പുലിപ്പല്ല് വിഷയത്തിൽ അധികൃതർ മറുപടി പറയുമെന്നും വേടൻ കൂട്ടിച്ചേർത്തു. രഞ്ജിത്ത് കുമ്പിടിയെ തനിക്ക് അറിയില്ലെന്നും അയാളെ അറിയുന്നത് മാധ്യമങ്ങൾക്കാണെന്നും വേടൻ പറഞ്ഞു.
വേടനെതിരെ മൂന്ന് മുതൽ ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വന്യജീവികളുടെ അവശിഷ്ടങ്ങൾ അറിഞ്ഞോ അറിയാതെയോ കൈവശം വയ്ക്കുന്നത് കുറ്റകരമാണ്. തമിഴ്നാട്ടിൽ നടന്ന ഒരു സംഗീത പരിപാടിയിൽ വെച്ച് ആരാധകനായ രഞ്ജിത്ത് കുമ്പിടി തനിക്ക് പുലിപ്പല്ല് സമ്മാനമായി നൽകിയതാണെന്ന് വേടൻ വനം വകുപ്പിനോട് പറഞ്ഞു. പിന്നീട് തൃശൂരിലെ ഒരു ജ്വല്ലറിയിൽ കൊണ്ടുപോയി ലോക്കറ്റാക്കി മാറ്റിയെന്നും വേടൻ വ്യക്തമാക്കി.
വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടിരുന്നു. എറണാകുളത്തെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മെയ് രണ്ടിന് പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വേടന്റെ ജാമ്യാപേക്ഷ പരിഗണിക്കും. മൃഗവേട്ട അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തിരിക്കുന്നത്. തൃശൂർ വിയ്യൂരിലുള്ള ജ്വല്ലറിയിലും വേടനെ എത്തിക്കും.
പുലിപ്പല്ല് കൈവശം വച്ച കേസിൽ വേടനെ എറണാകുളത്തെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വേടന് പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത്ത് കുമ്പിടിയെ കേന്ദ്രീകരിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. നാളെ പുതിയ ആൽബം പുറത്തിറക്കുമെന്നും വേടൻ പ്രഖ്യാപിച്ചു.
Story Highlights: Rapper Vedan, amidst controversy surrounding a tiger tooth locket and a cannabis case, announces the release of his new album, titled “Monolova.”