Headlines

Kerala News, Politics

ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നു: വിഡി സതീശൻ.

ബാങ്ക് തട്ടിപ്പ് സിപിഐഎം ഭയക്കുന്നു

സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് സിപിഐഎമ്മിനെതിരെ കൂടുതൽ ആരോപണങ്ങളുമായി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച പുറത്തുവന്ന കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ പ്രതികളെ സിപിഐഎം ഭയക്കുന്നെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കസ്റ്റംസ് കമ്മീഷണർ സുമിത്  കുമാർ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഒരു പാർട്ടി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി പരാമർശിച്ചിരുന്നു. വെളിപ്പെടുത്തലിനെ തുടർന്ന് ഇക്കാര്യം അന്വേഷിക്കണമെന്നും ഭരണ കക്ഷിയാണ് ആ പാർട്ടിയെന്നും വി.ഡി സതീശൻ ആരോപിച്ചു.

സഹകരണ സ്ഥാപനങ്ങളുടെ വിശ്വാസ്യത കൂടുതൽ ഉറപ്പുവരുത്തണം. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുമെന്നതും സർക്കാർ ഉറപ്പ് നൽകണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.

വട്ടിപ്പലിശക്കാർക്കടക്കം സർക്കാർ മുൻപ് മൊറട്ടോറിയം നൽകിയെന്നും എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇതൊന്നും ഇല്ലെന്നും വി.ഡി സതീശൻ ആരോപിച്ചു.

ലോക്ക്ഡൗണിലെ ജനജീവിതം ദുഷ്കരമാണ്. വരുമാനം വഴി മുട്ടിയതോടെ ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ്.
ധനകാര്യ സ്ഥാപനങ്ങൾക്ക് റിക്കവറി നടപടികൾ നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകണം.

ബാങ്കുകാരും പലിശക്കാരും ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു. നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിട്ടും നടപടിയെടുത്തില്ല. ഇനിയും നടപടിയെടുക്കുന്നില്ലെങ്കിൽ ജനങ്ങളുടെ ആത്മഹത്യയുടെ  ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. ടിപിആർ റേറ്റ് നിർണയിക്കുന്നതിൽ ഉൾപ്പെടെ അശാസ്ത്രീയത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: VD Satheesan response against CPIM

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ

Related posts