കോൺഗ്രസിൽ ഭിന്നത: മുതിർന്ന നേതാക്കൾക്കെതിരെ വിഡി സതീശനും കെ സുധാകരനും.

Anjana

മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും
മുതിർന്ന നേതാക്കൾക്കെതിരെ വിഡി.സതീശനും കെ.സുധാകരനും

കോൺഗ്രസിലെ മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഡിസിസി പ്രസിഡണ്ട്മാരുടെ പട്ടിക നിശ്ചയിച്ചതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾക്കെതിരെ പരസ്യമായി പ്രതികരിച്ചാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കെപിസിസി വർക്കിംഗ് പ്രസിഡണ്ട് എന്ന നിലയിൽ തന്നോട് ചോദിക്കാതെയാണ് സ്ഥാനാർഥി പട്ടികയും ഭാരവാഹി പട്ടികയും മുൻപ് നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും  പുറത്തിറക്കിയതെന്ന് കെ സുധാകരൻ ആരോപിച്ചു. ഗ്രൂപ്പ് രാഷ്ട്രീയം ഒഴിവാക്കിയതോടെ അസ്വസ്ഥരായവരാണ് ഇത്തരം പ്രതികരണങ്ങൾ നടത്തുന്നതെന്ന് കെ. സുധാകരൻ രൂക്ഷമായി വിമർശിച്ചു.

വിശദമായ ചർച്ചകൾ നടന്നില്ലെന്ന വാദം തെറ്റാണെന്നും ഡിസിസി അധ്യക്ഷൻമാരെ നിശ്ചയിക്കുന്നതിന് ഇത്രയും വിശദമായ ചർച്ച വേറെ നടന്നിട്ടില്ലെന്നും കെ. സുധാകരൻ പറഞ്ഞു. സാമ്പ്രദായിക രീതിയിൽ നിന്നും മാറ്റം വരുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു.

  കേരള ബജറ്റ് 2025: പ്രതിപക്ഷത്തിന്റെ കടുത്ത വിമർശനം

കെ സുധാകരനും വി.ഡി സതീശനും ഒരു മൂലയ്ക്ക് മാറി ഇരുന്ന് ചർച്ച ചെയ്തതല്ലെന്നും പാർട്ടിയുടെ താഴെ തട്ടിലേക്കുള്ളവരോട് പോലും അഭിപ്രായമാരാഞ്ഞതായും വിഡി സതീശൻ പ്രതികരിച്ചു.

മുതിർന്ന നേതാക്കൾ നൽകുന്ന പട്ടിക അതുപോലെ കൈമാറാനാണെങ്കിൽ ഞങ്ങൾ ഈ സ്ഥാനങ്ങളിൽ ഇരിക്കേണ്ട ആവശ്യമില്ലല്ലോ എന്നും വി. ഡി. സതീശൻ പറഞ്ഞു.

Story Highlights: VD Satheesan and K Sudhakaran about controversies inside congress.

Related Posts
വന്യജീവി ആക്രമണം: പ്രതിരോധവുമായി വനം വകുപ്പ്
Wildlife Attacks

വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുമായി വനം വകുപ്പ്. റിയൽ ടൈം Read more

ബാലരാമപുരം കൊലക്കേസ്: കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന് പരാതി, പൊലീസുകാരനെതിരെ കേസ്
Balaramapuram Murder Case

ബാലരാമപുരത്ത് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസുകാരനെതിരെ കേസെടുത്തു. സാമ്പത്തിക തട്ടിപ്പ് Read more

ശബരിമല നട കുംഭമാസ പൂജകൾക്കായി തുറന്നു
Sabarimala Temple

കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഫെബ്രുവരി 17 വരെയാണ് പൂജകൾ. തന്ത്രി Read more

ഓപ്പറേഷൻ സൗന്ദര്യ: കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടിച്ചു
Adulterated Perfume

ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി കൊച്ചിയിൽ മായം ചേർത്ത പെർഫ്യൂം പിടികൂടി. 95% മീഥൈൽ Read more

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം
KIIFB User Fees

കിഫ്ബി റോഡുകളിൽ ഉപയോക്തൃ ഫീ പിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥിരീകരിച്ചു. ഈ Read more

ഓപ്പറേഷൻ സൗന്ദര്യ: 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത സൗന്ദര്യവർദ്ധക വസ്തുക്കൾ പിടിച്ചെടുത്തു
Adulterated Beauty Products

എറണാകുളത്ത് നടത്തിയ ഓപ്പറേഷൻ സൗന്ദര്യയിൽ 95% മീഥൈൽ ആൽക്കഹോൾ അടങ്ങിയ മായം ചേർത്ത Read more

  മകന്റെ അകാലമരണം: ഗോപി കോട്ടമുറിക്കലിന്റെ വേദനാജനകമായ കുറിപ്പ്
ഡിവൈഎഫ്ഐ യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന് വന്‍ സ്വീകരണം
DYFI Youth Startup Festival

കേരളത്തിലെ വിവിധ കോളേജുകളില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റുകള്‍ക്ക് വന്‍ Read more

കേരളത്തിൽ വന്യജീവി ആക്രമണം: മരണസംഖ്യ വർധിക്കുന്നു
Wild Animal Attacks Kerala

കേരളത്തിൽ വന്യജീവി ആക്രമണങ്ങളിൽ മരണസംഖ്യ വർധിച്ചുവെന്ന് സർക്കാർ കണക്കുകൾ. 2016 മുതൽ 2025 Read more

പത്തനംതിട്ടയിൽ 19കാരിയുടെ മരണം; അമ്മയും രണ്ടാനച്ഛനും തമ്മിൽ പരസ്പര വിരുദ്ധ ആരോപണങ്ങൾ
Pathanamthitta Girl's Death

പത്തനംതിട്ട കോന്നിയിൽ 19കാരിയായ ഗായത്രി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്മ അധ്യാപകനെതിരെ ആരോപണം Read more