വടകര◾: സ്വകാര്യ ബസ് ജീവനക്കാര്ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില് വിവാദ യൂട്യൂബര് തൊപ്പിക്കെതിരെ പരാതി നല്കുമെന്ന് ബസ് ഉടമ അഖിലേഷ് കൂട്ടങ്ങാരം അറിയിച്ചു. കെ എല് 86 ബി 3456 എന്ന നമ്പര് ബസ് വടകര ബസ് സ്റ്റാന്റില് വെച്ച് തടഞ്ഞുനിര്ത്തിയാണ് മുഹമ്മദ് നിഹാദ് എന്ന തൊപ്പിയും കൂട്ടാളികളും ഡ്രൈവറെ ഭീഷണിപ്പെടുത്തിയത്. രണ്ട് തോക്കുകള് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും കസ്റ്റഡിയിലെടുത്ത നിഹാദിനെ വിട്ടയച്ചത് ശരിയായില്ലെന്നും അഖിലേഷ് ട്വന്റിഫോറിനോട് പറഞ്ഞു.
ബസ്സുമായി കാര് ഉരസിയെന്നാരോപിച്ച് ബസ് തടഞ്ഞുനിര്ത്തി ഡ്രൈവര്ക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിലാണ് കല്യാശ്ശേരി സ്വദേശിയായ വ്ളോഗര് തൊപ്പിയെ വടകര പോലീസ് കസ്റ്റഡിയിലെടുത്തത്. നിറയെ യാത്രക്കാരുമായി വന്ന ബസാണ് തൊപ്പിയും രണ്ട് സുഹൃത്തുക്കളും ചേര്ന്ന് തടഞ്ഞുനിര്ത്തിയത്. ലൈസന്സ് ആവശ്യമില്ലാത്ത എയര് പിസ്റ്റള് ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നും അഖിലേഷ് പറഞ്ഞു.
കാറുമായി രക്ഷപ്പെടാന് ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികള് തടഞ്ഞുവെച്ച് പോലീസില് ഏല്പ്പിക്കുകയായിരുന്നു. ബസ് ഉടമയോ ജീവനക്കാരോ പരാതി നല്കാത്തതിനെ തുടര്ന്ന് യുവാവിനെ വിട്ടയച്ചു. എന്നാല് ഈ നടപടി ശരിയല്ലെന്നും താന് പരാതി നല്കുമെന്നും ബസ് ഉടമ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം.
Story Highlights: A bus owner in Vatakara plans to file a complaint against YouTuber Thoppi for allegedly pointing a gun at his bus staff.